തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള ഒത്തുകളിയാണ് പിഎം ശ്രീയുടെ പേരില്‍ സിപിഎമ്മും സിപിഐയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
സിപിഐ എല്‍ഡിഎഫില്‍ നിന്നും പുറത്ത് പോകില്ല. എല്‍ഡിഎഫില്‍ തന്നെ അവര്‍ നില്ക്കും. ഇപ്പോള്‍ സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം സിപിഐ ഒത്തുകളിയ്ക്കുന്നതാണ്. എന്തൊക്കെ ചെയ്താലും ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവരെ അയ്യപ്പന് വെറുതെ വിടില്ല. പിഎം ശ്രീ പദ്ധതിയില്‍ ധാരണപത്രം ഒപ്പിട്ടുവെന്നതിന്റെ പേരില്‍ കാവിവലത്കരണം എന്ന് പറയുന്നത് തെറ്റാണ്.
വിദ്യാഭ്യാസ വിഷയത്തില്‍ കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.